ചോയ്യംകോട് കൂവാറ്റി പാലത്തിന് സമീപം റോഡിൽ വിള്ളൽ വീണ നിലയിൽ പുതിയപാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തം
കൂവാറ്റി പാലത്തിന് സമീപം റോഡിൽ വിള്ളൽ വീണ നിലയിൽ.കൂവാറ്റി പാലം കഴിഞ്ഞയുടൻ റോഡിലേക്ക് കയറുന്ന ഭാഗത്താണ് വലിയ വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് '' നിലവിൽ പാലവുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് ചോയ്യംകോട് നിന്നും കാലിച്ചാനടുക്കത്തേക്ക് ഈ പാലം വഴി കടന്നു പോകുന്നത് ' പാലത്തിന് ഒരുപാട് കാലത്തെ പഴക്കവും ഉണ്ട് എന്നിരിക്കെ, പാലത്തിൻ്റെ അറ്റകുറ്റപ്പണികൾക്ക് പകരം പുതിയ പാലം നിർമ്മിക്കണമെന്ന് ഭാരതീയ ജനത യുവമോർച്ച കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
No comments