Breaking News

കോവിഡ് പ്രതിരോധ നിധിയിലേക്ക് നാടക കലാകാരന്മാരുടെ കൈത്താങ്ങ് നാടക് ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി




കാഞ്ഞങ്ങാട്: നാടക കലാകാരന്മാരുടെ സംഘടനയായ നാടക് സംസ്ഥാന കമ്മിറ്റി, മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ നിധിയുടെ ഭാഗമാകുന്നതിലേക്ക്, കാസർഗോഡ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച 50461 രൂപ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പി രഘുനാഥിന് നാടക ജില്ലാ കമ്മിറ്റി കൈമാറി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായാണ് ജില്ലാകമ്മിറ്റി പ്രതിരോധ നിധി സമാഹരിച്ചത്. കാഞ്ഞങ്ങാട് മേഖല 12000 രൂപ, നിലേശ്വരം 5000, തൃക്കരിപ്പൂർ മേഖല 10300, കാസർഗോഡ് മേഖല തുക സ്വരൂപിക്കുന്നതോടൊപ്പം റമ്പൂട്ടാൻ കർഷകന് ആശ്വാസം കൂടി പകർന്നു. മംഗലാപുരം വിപണി ലക്ഷ്യമാക്കി റംബൂട്ടാൻ കൃഷിയിറക്കിയ ശാന്തിനഗറിലെ മുരളി ലോക്ക്ഡൗണിൽ കുടുങ്ങി വിളവെടുക്കാനാകാതെ ഫലങ്ങൾ നശിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാസർഗോഡ് മേഖലാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അംഗങ്ങൾ കർഷകന് വില നൽകി റമ്പൂട്ടാൻ ശേഖരിക്കുകയും, ചെറിയ പാക്കറ്റുകൾ ആക്കി വിൽപ്പന നടത്തിയാണ് 22851 രൂപ നൽകിയത് ഈ പ്രവർത്തനത്തിന് സമൂഹത്തിൻ്റെ നാനാതുറകളിലുള്ള പ്രമുഖരുടെ പ്രശംസകൾ ലഭിക്കുകയുണ്ടായി. ടിവി അനുമോദ്, നന്ദൻ മാണിയാട്ട്, ജയദീപൻ എന്നിവർ പങ്കെടുത്തു

No comments