Breaking News

ഈസ്റ്റ് എളേരി പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗികൾക്ക് വീടുകളിൽ എത്തി വാക്‌സിനേഷൻ നൽകുന്ന പരിപാടിക്ക് തുടക്കമായി


ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് വീടുകളിൽ എത്തി വാക്‌സിനേഷൻ നൽകുന്ന പരിപാടിക്ക് തുടക്കമായി.പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ കിടപ്പ് രോഗികൾക്കാണ് ഇന്ന് കുത്തിവയ്പ്പ് നൽകിയത്.


വാക്‌സിനേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെയിംസ് പന്തമ്മാക്കൽ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് സർജൻ ഡോ. വിനി ആൻഡ്രോസ്,ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി ടി ശ്രീനിവാസൻ,പബ്ലിക് ഹെൽത്ത്‌ നേഴ്‌സ് ഗീതാമണി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ,പാലിയേറ്റീവ് നേഴ്‌സ് ജോമോൾ സജി,റസീന ടി എം, ലിൻസികുട്ടി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.


തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ വാർഡുകളിലെ മുഴുവൻ കിടപ്പ് രോഗികൾക്കും വീടുകളിൽ എത്തി വാക്‌സിൻ നൽകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. സൂര്യ രാഘവൻ അറിയിച്ചു.


No comments