ലക്ഷദ്വീപ്; എൽഡിഎഫ് നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി
വെള്ളരിക്കുണ്ട്: ലക്ഷദ്വീപിൻ്റെ പ്രത്യേക അധികാരം ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസിന് മുന്നിലും പ്രതിഷേധ സമരം നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സാബു എബ്രഹാം സമരം ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ടോമി മണിയംതോട്ടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, സി.പി.ഐ ലോക്കൽ സെക്രട്ടറി ചന്ദ്രൻ വിളയിൽ, ജോയി മൈക്കിൾ, കെ.ടി മോഹനൻ, പി.ടി നന്ദകുമാർ, ബിജു തുളിശേരി, ഷാജൻ പൈങ്ങോട്ട് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി.ദാമോദരൻ സ്വാഗതവും സണ്ണി മങ്കയം നന്ദി പറഞ്ഞു.
No comments