Breaking News

വിശപ്പില്ലാത്തവരുടെ വെള്ളരിക്കുണ്ട്.. അന്നത്തോടൊപ്പം നന്മയും വിളമ്പി ഈറ്റില്ലം ഫാമിലി റസ്റ്റോറൻ്റ്..


വെള്ളരിക്കുണ്ട്: ഇനി വെള്ളരിക്കുണ്ടിൽ എത്തുന്ന ഒരാളു പോലും കയ്യിൽ കാശില്ലാത്തതിൻ്റെ പേരിൽ വിശന്നിരിക്കേണ്ടി വരില്ല. വെള്ളരിക്കുണ്ട് ടൗണിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നവർ ഉണ്ടെങ്കിൽ ഒട്ടും മടിക്കാതെ ഈറ്റില്ലം റസ്റ്റോറൻ്റിലേക്ക് കയറി സൗജന്യമായി വയറു നിറച്ച് ഭക്ഷണം കഴിച്ച് മടങ്ങാം. 

അന്നം വിശപ്പ് അകറ്റാനുള്ളതാണ് വയറെരിയുന്നവർക്ക് അത് നൽകുക എന്നതാണ് മഹത്തായ കാര്യമെന്ന് ഈറ്റില്ലം റസ്റ്റോറൻ്റ് മാനേജ്മെൻ്റ് ഉറച്ച് വിശ്വസിക്കുന്നു.. അതുകൊണ്ടാണ് അവർ ഇത്തരത്തിലൊരു  തീരുമാനമെടുത്തത്. കോവിഡ് പ്രതിസന്ധി കാലത്തും ഇത്തരത്തിൽ സഹജീവി സ്നേഹത്തിലൂന്നിയ മാതൃകാപരമായ തീരുമാനമെടുത്ത ഈറ്റില്ലം ഫാമിലി റസ്റ്റോറൻ്റിൻ്റെ സാരഥികൾക്ക് നാടിൻ്റെ അഭിനന്ദനങ്ങൾ നേരുകയാണ്.

No comments