കനകപ്പള്ളിയിൽ മാസ്ക്ക് വിതരണവും ഡെങ്കിപ്പനി പ്രതിരോധ ഹോമിയോ ഗുളിക വിതരണവും സംഘടിപ്പിച്ചു
പരപ്പ: കനകപ്പള്ളി തുമ്പ ഊരുകൂട്ടത്തിൻറെ ആഭിമുഖ്യത്തിൽ പട്ടിക വർഗ്ഗ വീടുകളിൽ ഡെങ്കിപ്പനി പ്രതിരോധ ഹോമിയോ ഗുളിക വിതരണവും, ട്രൈബൽ ഡിപ്പാർട്ട്മെന്റ് നൽകിയ മാസ്ക്കുകളുടെ വിതരണവും സംഘടിപ്പിച്ചു.കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പരപ്പ വാർഡ് മെമ്പർ രമ്യ ഉദ്ഘാടനം ചെയ്തു.എസ്.റ്റി പ്രമോട്ടർ സനോജ് കുമാർ.സന്നദ്ധ വളണ്ടിയർ സതീഷ് എന്നിവർ പങ്കെടുത്തു.
No comments