Breaking News

കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് രോഗികൾക്കുള്ള വാക്സിനേഷന് തുടക്കമായി



 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ പാലിയേറ്റീവ് രോഗികൾക്കുള്ള വാക്സിനേഷന് തുടക്കമായി.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി യുമായി സഹകരിച്ച് ഇത്തരം ആളുകൾക്ക് ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തിയാണ് വാക്സിൻ നൽകുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ പ്രതിരോധ കുത്തിവെപ്പ് മുഴുവനാളുകളിലും എത്തിക്കുന്നതിൻറെ ഭാഗമായിട്ടാണ് വീടുകളിലെത്തി കുത്തിവെപ്പ് നടത്തുന്നത്.

നഗരസഭയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കിടപ്പുരോഗികൾക്കും 10 ദിവസത്തിനകം വാക്സിൻ നൽകും.

നാലാം വാർഡ് അതിയാമ്പൂരിൽ നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഹമ്മദ് അലി, എ അനീശൻ ആരോഗ്യ പ്രവർത്തകരായ എം ശോഭ, ദീപ്തി സുനിൽകുമാർ, സൗമ്യ ജോർജ്, ഫസീന നീലേശ്വരം, അശ്വതി നായർ, ആശാവർക്കർ മാരായ എൻ ഗീത, പി ഓമന, സി എച്ച് സവിത എന്നിവർ പങ്കാളികളായി

No comments