ഇന്നും നാളെയും വെറുതേ പുറത്തിറങ്ങിയാൽ പിടിച്ച് അകത്തിടും; ഇളവ് അവശ്യ സേവനങ്ങൾക്ക് മാത്രം
കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും (ജൂൺ 12, ശനി), നാളെയും കടുത്ത നിയന്ത്രണങ്ങൾ. നിലവിൽ ലോക്ക്ഡൗൺ നിലവിലിരിക്കുന്ന സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവർത്തനാനുമതി നല്‍കിയിരിക്കുന്നത്. അത്യാവശ്യസാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം.
ശനി, ഞായർ ദിവസങ്ങളിലെ പ്രത്യേക നിയന്ത്രണങ്ങൾ
കെഎസ്ആർടിസി ദീർഘദൂര സർവീസ് ഉണ്ടാകില്ല.
പഴം, പച്ചക്കറികൾ, മത്സ്യ -മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം.
ഹോട്ടലുകളില്‍ പാഴ്സല്‍ നേരിട്ട് വാങ്ങാന്‍ അനവദിക്കില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ഹോം ഡെലിവറി നടത്താവുന്നതാണ്.
സാമൂഹിക അകലം കർശനമായി പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത് നേരത്തേ തന്നെ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാം.
അടിയന്തര സേവനം നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളിലേയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കും.
ആശുപത്രിയിലേക്ക് പോകുന്നവര്‍ക്കും വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ നല്‍കി യാത്ര ചെയ്യാം.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് യാത്ര വിവരങ്ങള്‍ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.
കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്താന്‍ അനുമതി.
No comments