Breaking News

കേരളാ കോൺഗ്രസ് (എം) സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ലോക പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി കാസർകോട് ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പങ്കാളിയായി


കേരളാ കോൺഗ്രസ് (എം) സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ. സംസ്ഥാന വ്യാപകമായി ലോക പരിസ്ഥിതി ദിനാഘോഷത്തിന്  ഭാഗമായി കാസർകോട് ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പങ്കാളിയായി.കാസറഗോഡ്  ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് താലൂക്ക് റവന്യൂ ടവർ കോമ്പൗണ്ടിൽ തൈ നട്ടു കൊണ്ട് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻറ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി ജില്ലാ പ്രസിഡണ്ട് ബേബി പുതുമന അധ്യക്ഷത വഹിച്ചു. കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ലിജിൻ ഇരുപ്പക്കാട്ട്,ജില്ലാ ജനറൽ സെക്രട്ടറി ബിജു തുളിശരിയിൽ,നിയോജക മണ്ഡലം പ്രസിഡൻറ് മാത്യു കാഞ്ഞിരത്തിങ്കൽ മണ്ഡലം പ്രസിഡണ്ട് ടോമി മണിയംതോട്ടം,ജോഷ്ജോ ഒഴുകയിൽ,സൈമൺ മൊട്ടയനിയിൽ രാജേഷ് ,മനോജ് ജോർജ് ഒറിത്തയിൽ എന്നിവർ പ്രസംഗിച്ചു.

No comments