Breaking News

മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി




മോഹനൻവൈദ്യർ എന്ന മോഹനൻ നായരെ (65) മരിച്ചനിലയിൽ കണ്ടെത്തി. ചേര്‍ത്തല സ്വദേശിയാണ്.തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെതുടർന്നാണ് മരണം എന്ന് കരുതപ്പെടുന്നു. അശാസ്ത്രീയ ചികിൽസാ നിർദ്ദേശങ്ങളെത്തുടർന്ന് ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.


കാലടിയിലെ ബന്ധു വീട്ടിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധന നടത്തി നെഗറ്റിവ് എന്ന് തെളിഞ്ഞാൽ മൃതുദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

മോഹനൻ വൈദ്യർ എന്ന പേരിലാണ് മോഹനൻ നായർ അറിയപ്പെട്ടിരുന്നത്. ചികിത്സാ രീതികളിലെ അശാസ്ത്രീയതയുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞനിന്നിരുന്നു. കൂടാതെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ നിരന്തരം പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

No comments