Breaking News

മുട്ടില്‍ മരംമുറി; റവന്യു വകുപ്പിന്റെ ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നെന്ന് ഇ. ചന്ദ്രശേഖരന്‍




മുട്ടില്‍ മരം മുറി വിവാദത്തില്‍ പ്രതികരിച്ച് മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. റവന്യു വകുപ്പിന്റെ ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന് ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലര്‍ മരം മുറിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


1964 ഭൂപതിവ് ചട്ടപ്രകാരം നല്‍കിയ ഭൂമിയില്‍ നിന്ന് മരം മുറിക്കാനാണ് അനുമതിയുണ്ടായിരുന്നത്. അനധികൃതമായി മരം മുറിക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിച്ചതെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

No comments