ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം: സംയുക്ത ട്രേഡ് യൂണിയൻ വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി
വെള്ളരിക്കുണ്ട് : ലക്ഷദീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുവാൻ പോകുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ വെള്ളരിക്കുണ്ട് സബ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന സമരം ഐ. എൻ. ടി. യു. സി. ജില്ലാ പ്രസിഡന്റ് പി. ജി. ദേവ് ഉത്ഘാടനം ചെയ്തു.
എ. ഐ. ടി. യു. സി. നേതാവ് വി. കെ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സി. ഐ. ടി. യു. നേതാവ് ടി.വി തമ്പാൻ. കെ.ആർ.എം.യു ജില്ലാ കമ്മറ്റി അംഗം സുധീഷ് പുങ്ങംചാൽ, ചുമട്ടു തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി പ്രതിനിധി തോമസ് എന്നിവർ പ്രസംഗിച്ചു.
No comments