Breaking News

ഇന്ധനവില വർദ്ധനവ്; പ്രധാനമന്ത്രിക്ക് നൂറ് കത്തുകൾ അയച്ച് കെ.എസ്.യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


മാലോം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചുകൊണ്ട് കെ എസ് യു മാലോത് കസബ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് നൂറ് കത്തുകൾ അയച്ചു. പെട്രോൾ വില നൂറു രൂപ ആയ സാഹചര്യത്തിലാണ് നൂറു കത്തുകൾ അയക്കാൻ തീരുമാനിച്ചത്. വള്ളിക്കടവിൽ കൂട്ടായ്മ അംഗവും ഐ എൻ എ  ദേശീയ സെക്രട്ടറിയുമായ ഡാർലിൻ ജോർജ് കടവന്റെ നേതൃത്വത്തിൽ കത്തുകൾ അയച്ചു .കൊന്നക്കാട് പോസ്റ്റ്‌ ഓഫീസിൽ കത്തുകൾ അയക്കാൻപഞ്ചായത്ത്‌ അംഗവും കൂട്ടായ്മ അംഗവും ആയ പി സി രഘുനാഥൻ നേതൃത്വം നൽകി . മാലോത് ഷിന്റോ നീർവേലിയും,പറമ്പയിൽ പ്രിൻസ് കാഞ്ഞമലയും, ചുള്ളിയിൽ കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി ബാലചന്ദ്രനും, പ്ലാച്ചിക്കരയിൽ നിപുൺ എന്നിവർ നേതൃത്വം നൽകി .ജോമോൻ, അമൽ പാറത്താൽ, ഷിജോ തെങ്ങുംതോട്ടം, സുബിത് ചെമ്പകശേരി, പ്രിൻസ് കാഞ്ഞമല, ബിജു ചുണ്ടക്കാട്ട് എന്നിവരും പങ്കെടുത്തു.

No comments