Breaking News

കൂടെയുണ്ട് ഞങ്ങൾ പദ്ധതിയുമായി വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ് വളഞ്ഞങ്ങാനം പ്രദേശത്ത് ഭക്ഷ്യകിറ്റ് വിതരണം നടത്തി



ചിറ്റാരിക്കാൽ : വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്‌ കൂട്ടയ്മയുടെ ആഭിമുഖ്യത്തിൽ വളഞ്ഞങ്ങാനം പ്രദേശത്തെ വീടുകളിൽ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിന്റെ ഉത്ഘാടണം വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ് മെമ്പറും, ഈസ്റ്റ്‌ എളേരി പഞ്ചായത്ത് അംഗവുമായ അഡ്വ.ജോസഫ് മുത്തോലിൽ നിർവഹിച്ചു. വളഞ്ഞങ്ങാനം ഭാഗത്തുള്ള 12ഓളം വീട്ടുകാർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. ഗ്രൂപ്പ്‌ അഡ്മിൻ ഷിജിത്ത് കുഴുവേലിൽ,  വിവേക് പുതുമന, റോഷൻ എഴുത്തുപുര, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments