Breaking News

രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നു; ടിപിആർ 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമായി മാറുന്നുണ്ട്. 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 31 ദിവസമായി പുതിയ രോഗബാധിതരേക്കാള്‍ മുകളിലാണ് രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 95.26 ശതമാനമായി ഉയര്‍ന്നു.

ഇതുവരെ രോഗം ബാധിച്ചവരിൽ ഏറ്റവും കുടുതൽ മഹാരാഷ്ട്ര, കർണാടകം, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 5,805,565 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കർണാടകയിൽ 26,35,122 പേർക്കും, കേരളത്തിൽ 2,584,853 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 2,172,751 പേർക്കും ആന്ധ്രാപ്രദേശിൽ 1,738,990 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


രാജ്യത്ത് ഇതുവരെ 2,94,39,989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,70,407 ആയി. ഇതുവരെ 2,80,43,446 പേരാണ് രോഗമുക്തരായത്. ഇന്നലെ 3303 പേരാണ് രോഗബാധിതരായി മരിച്ചത്. 1,32,062 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. സജീവ കേസുകളില്‍ 54,532 രോഗികളുടെ കുറവാണുണ്ടായത്. 20 ദിവസമായി പത്തില്‍ താഴെയാണ് ടിപിആര്‍. പ്രതിവാര ടിപിആര്‍ 4.74 ശതമാനമായി കുറഞ്ഞു.

അതേസമയം ലോകത്ത് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുകയാണ്. രോഗബാധിതരുടെ എണ്ണം 17.63 കോടി കടന്നു . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്.

ലോകത്ത് ഏറ്റവും കൂടുതൽ രോഗം ബാധിച്ചത് അമേരിക്കയിലാണ്. അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തി മൂന്ന് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6.15 ലക്ഷമായി ഉയര്‍ന്നു. ബ്രസീലിലും രോഗവ്യാപനം അതിവേഗം ഉയരുകയാണ്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.86 ലക്ഷം പേര്‍ മരിച്ചു.

No comments