Breaking News

നീലേശ്വരം എൻ.കെ.ബാലകൃഷ്ണൻ സ്മാരക ഹോമിയോ ആശുപത്രിയിൽ തൈറോയിഡ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു


നീലേശ്വരം എൻ.കെ.ബാലകൃഷ്ണൻ സ്മാരക ഹോമിയോ ആശുപത്രിയിൽ തൈറോയിഡ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. തൈറോയിഡ് മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരെ ചികിത്സിക്കാൻ നാഷണൽ ആയുഷ് മിഷൻ വഴി ഒരുക്കിയ പ്രത്യേക ക്ലിനിക്കാണ് പ്രവർത്തനം തുടങ്ങിയത്. നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ടി.പി. ലത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ഐ.ആർ. അശോക്കുമാർ മുഖ്യാതിഥിയായി. ഡോ. കെ.സി. അജിത്കുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭാ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി. ഗൗരി, കൗൺസിലർമാരായ പി. ബിന്ദു, പി. ഭാർഗവി, കെ.വി. ദാമോദരൻ, ബാബു മുത്തല എന്നിവർ സംസാരിച്ചു. ഡോ. ആർ. സരളകുമാരി സ്വാഗതവും ഡോ. പി. രതീഷ് നന്ദിയും പറഞ്ഞു.

No comments