മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാകര ഗവ.കോളേജിൽ കന്നഡ, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു അപേക്ഷ ക്ഷണിച്ചു
മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാകര ഗവ.കോളേജിൽ കന്നഡ, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നേരത്തെ പ്രസിദ്ധീകരിച്ച വിജ്ഞാപനം റദ്ദ് ചെയ്താണ് വീണ്ടും അപേക്ഷ ക്ഷണിച്ചത്. കോഴിക്കോട് ഡെപ്യൂട്ടി ഡയരക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത അർഹരായ ഉദ്യോഗാർഥികൾ https://bit.ly/3z9KU0E ലിങ്കിൽ ഗൂഗിൾ ഫോം വഴി തിങ്കളാഴ്ച (ജൂൺ14) വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ നൽകണം. നേരത്തെ അപേക്ഷിച്ചവരും ഗൂഗിൾ ഫോമിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ച തീയതി ഇ-മെയിൽ വഴി അറിയിക്കും.
No comments