Breaking News

നീലേശ്വരം തൈക്കടപ്പുറത്ത് രണ്ടുവയസ്സുകാരന്റെ തലയിൽ സ്റ്റീൽപാത്രം കുടുങ്ങി; അഗ്നിരക്ഷാസേനയുടേയും പിങ്ക് പോലീസിൻ്റേയും സമയോചിത ഇടപെടൽ രക്ഷയായി



നീലേശ്വരം : തലയിൽ സ്റ്റീൽപാത്രം കുരുങ്ങിയ കുട്ടിയെ പിങ്ക് പോലീസും അഗ്നിരക്ഷാസേനയും രക്ഷിച്ചു. നീലേശ്വരം തൈക്കടപ്പുറത്താണ് സംഭവം. കളിക്കുന്നതിനിടെയാണ്‌ അബദ്ധത്തിൽ രണ്ടുവയസ്സുകാരന്റെ തലയിൽ കട്ടിയുള്ള പാത്രം കുടുങ്ങിയത്. കുട്ടിയുടെ അച്ഛനും വീട്ടുകാരും നിലവിളിച്ച് വാഹനത്തിനായി റോഡിലെത്തിയപ്പോൾ മുന്നിലെത്തിയത് കോവിഡ് പട്രോളിങ് ഡ്യൂട്ടിയിൽ ഓടുന്ന പിങ്ക് പോലീസിന്റെ വണ്ടിയായിരുന്നു.


പിങ്ക് പോലീസ് അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ടു. പോലീസ് വണ്ടിയിൽ കുട്ടിയുമായി രക്ഷിതാക്കൾക്കൊപ്പം കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനാ നിലയത്തിലെത്തി. അഗ്നിരക്ഷാസേനാജീവനക്കാർ അരമണിക്കൂറോളം പരിശ്രമിച്ചാണ് ഷീറ്റ് കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയത്.

No comments