നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യം കരാറുകാര്‍ കള്ളാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നില്‍പ്പ് സമരം നടത്തി
രാജപുരം: കേരളാ ഗവ.കോണ്‍ട്രാക്‌റ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായി കരാറുകാര്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നില്‍പ് സമരം നടത്തി. നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, നിര്‍മാണ ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കുക പുതുക്കിയ ഡി.എസ്.ആര്‍. പ്രകാരം അടങ്കല്‍ തയ്യാറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം ഫെഡറേഷന്‍ പരപ്പ മേഖലാ സെക്രട്ടറി ജി.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു. റെജി ജോസഫ്, എ.കെ.ശശി, ജോസഫ് ജോയി എന്നിവര്‍ പങ്കെടുത്തു.
No comments