പ്രാവുകൾക്ക് പതിവ് തെറ്റാതെ അന്നം നൽകി പരപ്പയിലെ കുമാരൻ അന്നദാതാവിനെ തേടി ദിവസേന എത്തുന്നത് നൂറ് കണക്കിന് പ്രാവുകൾ.. ഇത് അപൂർവ്വ ബന്ധം
പരപ്പ: പരപ്പ കുപ്പമാട് താമസിക്കുന്ന കാരയിൽ കുമാരന്റെ വീട് പ്രാവുകൾക്ക് അഭയ കേന്ദ്രമാണ്. ഇയാളെ തേടി എന്നും രാവിലെ നുറു കണക്കിന് അമ്പലപ്രാവുകൾ പതിവ് തെറ്റാതെ എത്തുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ഈ പതിവ് തുടങ്ങിട്ട്. ആദ്യം രണ്ടു ഇണപ്രാവുകളാണ് എത്തിയത് ഒരു കൗതുകത്തിനു അദ്ദേഹം കുറച്ച് ഗോതമ്പ് മണികൾ ആഹാരമായി കൊടുത്തു. പിറ്റേന്ന് പ്രാവിന്റെ എണ്ണം വർധിച്ചു, ഇവർ തമ്മിലുള്ള ബന്ധവും. അങ്ങനെ പതിവ് തെറ്റാതെ എല്ലാദിവസവും രാവിലെ 6 മണിക്കും 7 മണിക്കും ഇടയിൽ ഇവർ കൂട്ടമ്മായി എത്തി തുടങ്ങി. ഇവർക്കു കഴിക്കാൻ വേണ്ടി ആഴ്ചയിൽ 3 കിലോ ഗോതമ്പ് റേഷൻ കടയിൽ നിന്ന് വാങ്ങിയാണ് അതിഥികളെ മുറ തെറ്റാതെ സൽക്കരിക്കുന്നത്. മഹാമാരിയുടെ കാലത്തു ലോകം പകച്ചു നിൽക്കുമ്പോൾ അന്നം കിട്ടാതെ അലയുന്ന പക്ഷി മൃഗാദികൾക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നത് മഹാ പുണ്ണ്യമായി കരുതുന്നു ഇദ്ദേഹം. തങ്ങളുടെ വിശപ്പകറ്റുന്ന അന്നദാതാവിനെ തേടി മുടങ്ങാതെ കുമാരേട്ടൻ്റെ വീട്ടിൽ എത്തുന്നു ഈ വെള്ളരിപ്രാവുകൾ
No comments