പരപ്പ തളി ക്ഷേത്രത്തിൽ പരിസ്ഥിതി ദിനത്തിൽ തുളസീവനം പദ്ധതി തുടങ്ങി
പരപ്പ അപ്പ തളി ക്ഷേത്രത്തിൽ പരിസ്ഥിതി ദിനത്തിൽ തുളസീവനം പദ്ധതി തുടങ്ങി. ക്ഷേത്ര പരിസരം നിറയെ തുളസിയും മറ്റ് പൂച്ചെടികളും നിറയ്ക്കലാണ് ലക്ഷ്യം.
ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പരപ്പ പുലിയം കുളത്തെ അബ്ദുൾ കരീം നൽകിയ തുളസിത്തൈ ജൈവകർഷകൻ കരിച്ചേരി കുഞ്ഞമ്പു നായർ ക്ഷേത്ര വളപ്പിൽ നട്ടു. തുടർന്ന് ക്ഷേത്ര വട്ടത്തിനകത്തെ കുടുംബങ്ങൾ ഇത് തുടർന്നു.
പ്രസിഡന്റ് വി.വേണുഗോപാലൻ, കെ. സെക്രട്ടറി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മാസ്റ്റർ ബാലൻ പരപ്പ, വി. മാധവൻ, ടി. അനാമയൻ, കെ.ഗോപാലൻ നായർ, മധു വട്ടിപ്പുന്ന, ഇ.എം. ശിവദാസ് ,സുരേന്ദ്രൻ കുണ്ടു കൊച്ചി, കെ.എൻ. രജനി എന്നിവർ നേതൃത്വം നൽകി.
No comments