Breaking News

വിദ്യാർത്ഥികൾക്ക് പരപ്പ വിവേകാനന്ദ സാംസ്കാരികവേദിയുടെ സ്നേഹ സമ്മാനം



പരപ്പ :പരപ്പയിലെ വിവേകാനന്ദ സാംസ്കാരികവേദി പ്രവർത്തകർ പരപ്പയിലും സമീപ പ്രദേശങ്ങളിലും ഉള്ള അൻപതോളം ഹൈസ്കൂൾ  വിദ്യാർത്ഥികൾക്ക്  നോട്ടുബുക്കുകളും പേനയും സ്നേഹ സമ്മാനമായി നൽകി, വിദ്യാർത്ഥികളുടെ വീടുകളിൽ പഠന സാമഗ്രികൾ വിവേകാനന്ദയുടെ പ്രവർത്തകർ നേരിട്ട് എത്തിച്ചു നൽകുകയായിരുന്നു.മധു വട്ടിപ്പുന്ന, പ്രമോദ് വർണ്ണം, സുഭാഷ് ബാബുഅടിയോടി , ബാലൻ മാസ്റ്റർ, കുഞ്ഞികൃഷ്ണൻ എം, രാഹുൽ എൻ കെ , ഹരിപ്രസാദ്, സുരേന്ദ്രൻ കുണ്ടൂച്ചി, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹ സമ്മാനമായി പഠന സാമഗ്രികൾ നൽകിയത്

No comments