പെരിയ ഇരട്ടകൊലകേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി: യുവമോർച്ച ജില്ലാശുപത്രിയിലേക്ക് മാർച്ച് നടത്തി
കാഞ്ഞങ്ങാട്: കൊലയാളികളെ സംരക്ഷിക്കുന്ന ജില്ലാ ആശുപത്രി അധികൃതർ താൽകാലിക ജീവനക്കാരെ നിയമിച്ച നടപടി പിൻവലിക്കണമെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ മുന്നറിയിപ്പ് നൽകി. യുവമോർച്ച ജില്ലാശുപത്രിയിലേക്ക് മാർച്ച് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷകണക്കിന് ചെറുപ്പക്കാർ ജോലിക്കായി പി.എസ്സ്.സി പരീക്ഷയെഴുതി കാത്തിരിക്കുമ്പോൾ സ്വന്തക്കാരേയും ബന്ധുക്കളേയും പിൻവാതിലിൽ കൂടി തിരുകി കയറ്റുന്ന സി.പി.ഐ (എം) സമീപനംഇനിയെങ്കിലും അവസാനിപ്പിക്കണം. പെരിയ കല്യോട്ട് ഇരട്ടകൊല കേസ് പ്രതികളുടെ ഭാര്യമാരെ ജില്ലാ ആശുപത്രിയിൽ പിൻവാതിലിൽ കൂടി നിയമിച്ചത് പാരിതോഷികമായിട്ടാണോയെന്ന് സി.പി.എം വ്യക്തമാക്കണമെന്നും വേലായുധൻ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ പിന്നാമ്പുറത്തു കൂടിയുള്ള അവിഹിത നിയമനം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി ബി.ജെ.പി മുന്നിട്ടിറങ്ങുമെന്നും വേലായുധൻ ഓർമ്മിപ്പിച്ചു.
യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് അധ്യക്ഷത വഹിച്ചു. ആദർശ്, വിഷ്ണു എന്നിവർ സംസാരിച്ചു
No comments