ചെന്നൈ-മംഗളുരു സൂപ്പർഫാസ്റ്, മാവേലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളുടെ സമയത്തിൽ മാറ്റം
ചെന്നൈ സെന്‍ട്രല്‍ -മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് (02685 ) പ്രതിദിന സ്പെഷലിന്റെ സമയത്തില്‍ ജൂലൈ ഒന്നു മുതല്‍ മാറ്റം വരുമെന്ന് റെയില്‍വേ അറിയിച്ചു. ചെന്നൈയില്‍ നിന്ന് നിലവില്‍ വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന ട്രെയിന്‍ പുതുക്കിയ സമയം അനുസരിച്ച് 40 മിനിറ്റ് നേരത്തേ, 4.20ന് പുറപ്പെടും. ഷൊര്‍ണൂരില്‍ നിലവില്‍ പുലര്‍ച്ച 2.45ന് എത്തുന്ന ട്രെയിന്‍, പുതുക്കിയ സമയമനുസരിച്ച് ഒരു മണിക്കൂര്‍ നേരത്തേയെത്തും. കോഴിക്കോട് നിലവിലുള്ള സമയം പുലര്‍ച്ച 4.15 (പുതുക്കിയ സമയം 3.10). മംഗളൂരു സെന്‍ട്രലില്‍ നിലവില്‍ രാവിലെ ഒമ്പതിന് എത്തുന്ന ട്രെയിന്‍ പുതിയ സമയം അനുസരിച്ച് രാവിലെ 7.10ന് എത്തും.
06604 തിരുവനന്തപുരം സെന്‍ട്രല്‍ -മംഗളൂരു സെന്‍ട്രല്‍ പ്രതിദിന സ്പെഷലിന്റെ (മാവേലി എക്സ്പ്രസ്) സമയത്തില്‍ ജൂലൈ ഒന്നു മുതല്‍ മാറ്റം വരുമെന്ന് റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ ജങ്ഷന് വരെ സമയത്തില്‍ മാറ്റമുണ്ടാവില്ല. കോഴിക്കോട് നിലവില്‍ പുലര്‍ച്ച 3.15 (പുതുക്കിയ സമയം 3.30), കണ്ണൂര്‍ നിലവില്‍ 4.40 (പുതുക്കിയത് 5.00), കാസര്‍കോട്ട് നിലവില്‍ 6.05 (പുതുക്കിയത് 6.40), മംഗളൂരു സെന്‍ട്രല്‍ നിലവില്‍ 7.50 (പുതുക്കിയ സമയം 8.00).
No comments