Breaking News

`വീട് ഒരു വിദ്യാലയം´ പദ്ധതിക്ക് കരുത്തേകാൻ അമ്മമാരും പെരുമ്പട്ട സി.എച്ച് മുഹമ്മദ്‌കോയ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വായനാ വാരാഘോഷത്തോടനുബന്ധിച്ച് അമ്മവായന പദ്ധതിക്ക് തുടക്കമായി


കുന്നുംകൈ : പെരുമ്പട്ട സി. എച്ച്. മുഹമ്മദ്‌ കോയ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വായനാ വാരാഘോഷത്തോടനുബന്ധിച്ച് അമ്മ വായന എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. ഒരു വർഷത്തിലധികമായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങളെ പുത്തൻ ഉണർവോടെ ഉയർത്തെഴുന്നേൽപ്പിക്കാൻ കുട്ടികളും അതോടൊപ്പം രക്ഷിതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇത്തരം പ്രവർത്തനങ്ങൾ അസൂത്രണം ചെയ്തിരിക്കുന്നത്. ചടങ്ങിന്റെ ഉൽഘാടന കർമം വാർഡ്‌ മെമ്പർ റൈഹാനത്ത്  ടീച്ചർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിഷ്ണു മാഷ് സ്വാഗതവും, പി ടി എ പ്രസിഡന്റ്‌ ലത്തീഫ് അധ്യക്ഷതയും വഹിച്ചു. പ്രിൻസിപ്പൽ ശ്രീജടീച്ചർ, ബിജു അഗസ്ത്യൻ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ഷാജഹാൻ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു

No comments