Breaking News

നാനൂറിലധികം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തി പ്ലാച്ചിക്കര വന സംരക്ഷണ സമിതി

ഭീമനടി: പ്ലാച്ചിക്കര വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ 465 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തി. പ്ലാച്ചിക്കരയിൽ വെച്ച് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് തോമസ് കെ.ജെ അധ്യക്ഷത വഹിച്ചു. കൈതോട് വാർഡ് മെമ്പർ ലില്ലിക്കുട്ടിയുടെ നേതൃത്വത്തിലും, കുറുഞ്ചേരിയിൽ വാർഡ് മെമ്പർ ടിവി രാജിവൻ്റെ നേതൃത്വത്തിലും, നരമ്പച്ചേരിയിൽ വാർഡ് മെമ്പർ അജേഷ് അംബുവുവിൻ്റെ നേതൃത്വത്തിലും കിറ്റ് വിതരണം നടത്തി. ഷിജുശങ്കർ, ഷൈനി തോമസ് ,സിബി സെബാസ്റ്റ്യൻ എന്നീ കമ്മറ്റി അംഗങ്ങൾ സംബന്ധിച്ചു.

No comments