Breaking News

ബളാൽ പഞ്ചായത്തിലെ കോവിഡ് വ്യാപനം: ഇടതുമുന്നണി പ്രതിഷേധിച്ചു


വെള്ളരിക്കുണ്ട്:ബളാൽ ഗ്രാമപഞ്ചായത്ത് തുടർച്ചയായി കോവിഡ്  ഡി. കാറ്റഗറിയിൽ തുടരുന്നതിന് പിന്നിൽ ഗ്രാമ പഞ്ചായത്ത് അധികാരികളുടെ അനാസ്ഥയുo പിടിപ്പുകേടുമാണെന്ന്  ഇടതു ജനാധിപത്യ മുന്നണി ബളാൽ പഞ്ചായത്തു കമ്മിറ്റി ആരോപിച്ചു.


കോവിഡ് കോർ കമ്മിറ്റി യോഗം ചേരുന്നില്ല.വാക്സിൻ നല്കുന്നതിലും പരിശോധനകൾ വ്യാപകവും ദ്രുതഗതിയിലുമാക്കുന്നതിൽ ജാഗ്രത പുലർത്തുന്നില്ല.ഭരണകക്ഷി ഏക പക്ഷീയമായാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നത്.സ്ഥിതിഗതികൾ ഇത്ര രൂക്ഷമായിട്ടും പഞ്ചായത്തിലെ പ്രബല ശക്തിയായ ഇടതുമുന്നണിയുമായി യാതൊരു ആലോചനയും ഭരണകൂടം നടത്തുന്നില്ല.ഇക്കാര്യങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇടതുമുന്നണി,സർവകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.


യോഗത്തിൽ ചെയർമാൻ ചന്ദ്രൻ വിളയിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ടി.പി.തമ്പാൻ കാര്യങ്ങൾ വിശദീകരിച്ചു.

സി.ദാമോദരൻ ,കെ. ഡി. മോഹനൻ ,ഷാജൻ പൈങ്ങോട്ട് ,ജോർജുകുട്ടി തോമസ് മാടപ്പള്ളി,സ്കറിയ കല്ലേക്കുളം , ടോമി മണിയംകുളം , ജോയി മൈക്കിൾ , ബിജു തുളിശ്ശേരി എന്നിവർ സംസാരിച്ചു.

No comments