Breaking News

പെരുന്നാൾ ദിനത്തിൽ മനുഷ്യസ്നേഹത്തിൻ്റെ മാതൃക തീർത്ത് കല്ലൻചിറ ജമാഅത് കമ്മിറ്റി വെള്ളരിക്കുണ്ട് ഗാന്ധിഭവൻ കുടുംബാംഗങ്ങളോടൊപ്പം പെരുന്നാൾ ആഘോഷിച്ച് ഭക്ഷണ വിതരണം നടത്തി


വെള്ളരിക്കുണ്ട്: പെരുന്നാൽ ദിനത്തിൽ ഏവരും പുതുവസ്ത്രമണിഞ്ഞും നല്ല ഭക്ഷണം കഴിച്ചും ആഘോഷിക്കുമ്പോഴും ജീവിതത്തിന്റെ നല്ല ഭാഗം മക്കൾക്കും കുടുംബത്തിനും വേണ്ടി ജീവിച്ച്, ഒടുവിൽ സ്വന്തക്കാരിൽ നിന്നും അവഗണിക്കപ്പെട്ട് അഗതി മന്ദിരത്തിൽ ജീവിതം മുന്നോട്ടു പോകുന്ന വൃദ്ധമാതാപിതാക്കൾക്ക് ഈ പെരുന്നാൾ ദിനത്തിൽ സാന്ത്വനം പകർന്ന് കല്ലഞ്ചിറ ജമാഅത് കമ്മറ്റി. വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവൻ ലൗവ് & കെയർ അന്തേവാസികൾക്കൊപ്പം സമയം ചിലവഴിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്ത് ഈ പെരുന്നാൾ ദിനത്തിൽ മനുഷ്യസ്നേഹത്തിൻ്റെ മാതൃക പകർന്നു നൽകുകയാണ് കല്ലൻചിറ ജമാഅത് കമ്മിറ്റി ഭാരവാഹികൾ. 

തുടർന്നു നടന്ന ചടങ്ങിൽ ഗാന്ധിഭവൻ യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതം പറഞ്ഞു .ജമാ അത് പ്രസിഡന്റ്‌  ബഷീർ എൽ കെ അധ്യക്ഷത വഹിച്ചു,

ഗ്രാമപഞ്ചായത്ത്‌ അംഗം  അബ്ദുൾഖാദർ  ജമാഅത് സെക്രട്ടറി ബഷീർ സിഎം, ഗാന്ധിഭവൻ കമ്മിറ്റി അംഗം ഷാജൻ പൈങ്ങോട്ട് എന്നിവർ സംസാരിച്ചു.ജമാഅത് കമ്മിറ്റി ട്രഷറർ കെപി റഷീദ്, വൈസ് പ്രസിഡന്റുമാരായ  അബ്ദുള്ള, അരീക്കര  ബഷീർ ടി.എം, ജോയിന്റ് സെക്രട്ടറിമാരായ നസീർ പി, ഹനീഫ പി, കമ്മിറ്റി അംഗങ്ങളായ, ഹാരിസ്.ടി പി, നാസർ ടി എം, എന്നിവർ സംബന്ധിച്ചു.ഗാന്ധിഭവൻ മാനേജർ ഗംഗ ജെ.പി നന്ദി പറഞ്ഞു

No comments