Breaking News

കോവിഡ് നിയന്ത്രണം: സർവ്വകക്ഷി യോഗം ചേർന്ന് സുപ്രധാന തീരുമാനങ്ങളുമായി വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത്

ഭീമനടി: കോവിഡ്-19 വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  സര്‍വ്വകക്ഷി യോഗത്തിന്റെ പ്രധാന തീരുമാനങ്ങള്‍:

1. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലുള്ള അവശ്യവസ്തുക്കളുടെ കടകള്‍ 07/07/2021 മുതല്‍ 11/07/2021 വരെ രാവിലെ 7 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കുന്നതിനും, മറ്റുകടകള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ  പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. 

2. ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും പാഴ്സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം അനുവദിക്കും.

3. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ കമ്പനികള്‍ , കമ്മീഷനുകള്‍ , കോര്‍പ്പറേഷനുകള്‍ , സ്വയംഭരണസ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവ 25% ജീവനകാരുമായി പ്രവര്‍ത്തിക്കാം.

4. അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന മുഴുവന്‍ ആളുകളും ആന്റിജന്‍ ടെസ്റ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.


5.ആരാധനാലയങ്ങളില്‍കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് ഒരു സമയം പരമാവധി 15 പേര്‍ക്ക്, പരിമിതമായ സമയത്തേക്ക് പ്രവേശനം അനുവദിക്കും


6. കണ്ടെയ്മെന്റ് സോണുകളിലെ തൊഴിലുറപ്പ് പ്രവൃത്തികള്‍ അനുവദനീയമല്ല.


7. ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ആയിരിക്കും. 


8. കള്ള്ഷാപ്പുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും.


9.വിവാഹങ്ങള്‍ക്കും മരണാനന്ത്രചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ . ആള്‍ക്കൂട്ടങ്ങളോ , പൊതുപരിപാടികളോ അനുവദിക്കില്ല.


10. ഓട്ടോറിക്ഷ, ടാക്സി വാഹനങ്ങള്‍   സ്റ്റാന്‍ഡില്‍ വെച്ച് സര്‍വ്വീസ് നടത്താന്‍ പാടില്ല.


വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹൻ, വൈസ് പ്രസിഡണ്ട് പി.സി .ഇസ്മായില്‍,

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ തങ്കച്ചൻ,വി പി മോഹനന്‍ നായര്‍, അസി.സെക്രട്ടറി (സെക്രട്ടറി ഇന്‍ ചാര്‍ജ്)

ചിറ്റാരിക്കാൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പ്രേംസദൻ, രാഷ്ടീയകക്ഷി പ്രതിനിധികളായ

 എ അപ്പുക്കുട്ടന്‍,

 എ ദുല്‍ക്കിഫിലി,

ബാബു സി.എ,

 കെ പി സഹദേവന്‍,

 ഷാജി വെള്ളംകുന്നേല്‍,

 തോമസ് കാനാട്ട്, 

 സുരേഷ് കമ്മാടം,

 സാജു വര്‍ഗ്ഗീസ്‌, ഇ ടി ജോസ്, റജികുമാര്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

No comments