Breaking News

കാഞ്ഞങ്ങാട്ടെ കടകൾ കുത്തിത്തുറന്ന് കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ രണ്ട് കടകൾ കുത്തിത്തുറന്ന് മൊബൈൽഫോണുകളും പണവും കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ കൂടി ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ  കാരാട്ട് നൗഷാദ് (48) എറണാകുളം സ്വദേശിയും നൗഷാദിനെ കൂട്ടാളിയുമായ ടോമി എന്ന സിജോ ജോർജ് എന്നിവരെ കർണാടകയിൽ വച്ച് ഹൊസ്ദുർഗ് എസ്. ഐ  കെ പി. സതീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. 

No comments