Breaking News

മലനാട് പാസഞ്ചർ അസോസിയേഷൻ രൂപീകരിച്ചു. മലയോരത്തെ യാത്രാക്ലേശം പരിഹരിക്കാൻ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ


മാലോം : മലയോര മേഖലയിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിനും, കൂടുതൽ ബസ് റൂട്ടുകൾ അനുവദിച്ചു കിട്ടുന്നതിനും മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ ഉള്ള യാത്രക്കാരുടെ കൂട്ടായ്മകളുടെ നേതൃത്വത്തിൽ മലനാട് പാസഞ്ചർ അസോസിയേഷൻ രൂപകരിച്ചു. കാസറഗോഡ് ജില്ലയിലെ ബളാൽ, കള്ളാർ, പനത്തടി, ബേടകം, കുറ്റിക്കോൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായതുകളിലെ യാത്രക്കാരെ ഉൾക്കൊള്ളിച്ചു കൊണ്ട് കമ്മറ്റി വിപുലമാക്കും. പിന്നീട്  മലയോര മേഘല ഉൾപ്പെടുന്ന കണ്ണുർ, വയനാട്, മലപ്പുറം ജില്ലകളിലെ യത്രക്കാരുടെ കൂട്ടായ്‌മകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കാനും തീരുമാനമായി. ബളാൽ ഗ്രാമപഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ യോത്തിൽ അദ്യക്ഷത വഹിച്ചു. ഡാർലിൻ ജോർജ് കടവനെ മലനാട് പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ്‌ ആയും, ജോയൽ മാത്യുവിനെ സെക്രട്ടറി ആയും യോഗം തിരഞ്ഞെടുത്തു. എക്സിക്കുട്ടിവ് കമ്മറ്റി അംഗങ്ങൾ ആയി പിസി രഘുനാഥൻ, ബാലകൃഷ്ണൻ കൊന്നക്കാട്, ഷെറിൻ ജോർജ്, നിബിൻ അച്ചായൻ,സ്റ്റെഫിൻ ജോസ്, സിബി ഉപ്പുമാക്കൽ, പ്രകാശ് തുണ്ടത്തിൽ, മധു ബേടകം എന്നിവരെയും തിരഞ്ഞെടുത്തു. മലയോരത്തെ യാത്രാക്ലേശം പരിഹരിക്കാൻ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ മലയോരംഫ്ലാഷിനോട് പറഞ്ഞു.

No comments