വാക്സിൻ വിതരണത്തിന് മുൻഗണന മെമ്പർമാരുടെ ബന്ധുക്കൾക്കെന്ന് ആരോപണം: സിപിഐഎം കള്ളാർ, രാജപുരം ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി
രാജപുരം: കള്ളാര്‍ പഞ്ചായത്തിൽ കോവിഡ് വാക്‌സിന്‍ മെമ്പര്‍മാരുടെ സ്വന്തക്കാര്‍ക്കും, ബന്ധുക്കള്‍ക്കും മാത്രം നൽകുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം കള്ളാർ, രാജപുരം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. സിപിഐ എം പനത്തടി ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കള്ളാർ ലോക്കൽ സെക്രട്ടറി കെ വി രാഘവൻ അധ്യക്ഷനായി. പി കെ രാമചന്ദ്രൻ, സിജോ ടി തോമസ് ചാമക്കാലയിൽ എന്നിവർ സംസാരിച്ചു. ജോഷി ജോർജ് സ്വാഗതം പറഞ്ഞു. മലയോരത്ത് സാധരണക്കാർക്ക് കോവിഡ് വാക്സിൻ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയുന്നില്ല. രണ്ട് മാസമായി ശ്രമിക്കുന്നവരുണ്ട് എല്ലാ സ്ലോട്ടുകളും ബുക്കിംഗ് ആയെന്ന അറിയിപ്പാണ് ലഭിക്കുന്നത്. വാക്സിൻ വിതരണം സുതാര്യമാക്കി എല്ലാവർക്കും ലഭ്യമാക്കണം എന്നാണ് പൊതുജനാഭിപ്രായം.
No comments