Breaking News

ഐഎൻഎല്ലിലെ പിളർപ്പ്‌; കാസർഗോഡ്‌ ജില്ലാ നേതൃത്വം കാസിം പക്ഷത്ത്‌, അണികൾ വഹാബ്‌ പക്ഷത്ത്‌


കാസർകോട്: ഐഎൻഎൽ സംസ്ഥാന നേതൃത്വത്തിലുണ്ടായ പിളർപ്പിൽ കാസർകോട് ജില്ലയിലെ ഐഎൻഎൽ നേതൃത്വവും അണികളും രണ്ടു‌ തട്ടിൽ.

ജില്ലാ നേതാക്കൾ കാസിം ഇരിക്കൂർ പക്ഷത്ത്‌ നിലയുറപ്പിച്ചപ്പോൾ അണികളിൽ ബഹുഭൂരിപക്ഷവും പ്രൊഫ. എപി അബ്ദുൽ വഹാബിന്റെ‌ പക്ഷത്താണ്. 

അഖിലേന്ത്യാ കമ്മിറ്റി ആരോടൊപ്പമാണോ അവരോടൊപ്പമാണ് കാസർകോട് ജില്ലാ കമ്മിറ്റിയെന്ന് ജില്ലാ പ്രസിഡന്റ് മൊയ്‌തീൻ കുഞ്ഞി കളനാടും ജനറൽ സെക്രടറി അസീസ് കടപ്പുറവും പറയുന്നു. സംസ്ഥാന സെക്രടറിമാരിൽ ഒരാളായ ജില്ലയിൽ നിന്നുള്ള എംഎ ലത്വീഫിനും സമാന നിലപാടാണുള്ളത്. എന്നാൽ നിലവിൽ മന്ത്രിസ്ഥാനവും അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന കാസിം ഇരിക്കൂർ പക്ഷത്തിനൊപ്പം നിൽക്കുന്നതിൽ കവിഞ്ഞ്‌ മറ്റൊന്നും ജില്ലാ നേതൃത്വം പരിഗണിച്ചില്ലെന്നാണു അണികളുടെ പരാതി. 

പാർട്ടിക്ക്‌ സ്വാധീനമുള്ള ജില്ലയിലെ താഴേത്തട്ടിലുള്ള പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും എപി അബ്ദുൽ വഹാബിനെ പിന്തുണക്കുന്നത്‌ ജില്ലാ നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചിട്ടുണ്ട്

No comments