Breaking News

പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥിക്ക് അനുമോദനവുമായി മാലോത്ത് കസബ കെ എസ് യു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


പ്ലസ് 2 പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയ കൊന്നക്കാട് ഉള്ള ആദർശ് എന്ന വിദ്യാർത്ഥിയെ KSU മാലോത് കസബ പൂർവ വിദ്യാർത്ഥി ഗ്രൂപ്പ്‌ അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു.ഒപ്പം ഒരു വർഷതേക്ക് ഉള്ള ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രം നൽകാൻ തീരുമാനിച്ചു. KSU പൂർവ വിദ്യാർത്ഥി കൂട്ടായ്മ യുടെ ഈ തീരുമാനത്തിന് പിന്തുണയുമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് വിദ്യാർത്ഥിലെ പൂർവ വിദ്യാർത്ഥിയായിരുന്ന KSU പ്രവർത്തകൻ ഒരു വർഷതേക്ക് ഉള്ള പത്രം സ്പോൺസർ ചെയ്തു.പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ,ഡാർലിൻ ജോർജ് കടവൻ സോമേഷ്, ജോമോൻ പിണക്കാട്ട് പറമ്പിൽ, പ്രദീപ്‌, ബാലകൃഷണൻ കൊന്നക്കാട് എന്നിവർ പങ്കെടുത്തു.

No comments