Breaking News

എസ്.സി, എസ്.ടി ഫണ്ട്‌ തിരിമറിയിൽ ഉന്നതതല അന്വേഷണം നടത്തുക: ഹിന്ദു ഐക്യവേദി മാലക്കല്ല് ട്രൈബൽ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി


രാജപുരം: പട്ടികജാതി പട്ടികവർഗ ഫണ്ട്‌   വിനിയോഗിക്കുന്നതിൽ സർക്കാരിന്റെ കെടുകാര്യസ്ഥത ചൂണ്ടികാട്ടി ഹിന്ദുഐക്യ വേദി വെള്ളരിക്കുണ്ട് താലൂക് മാലക്കല്ല് ട്രൈബൽ ഓഫീസ് പടിക്കൽ ധർണ്ണ സമരം നടത്തി. എസ്.സി, എസ്.ടി ഫണ്ട്‌ തിരിമറിയിൽ ഉന്നതതല അന്വേഷണം വേണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഹിന്ദു ഐക്യവേദി ജില്ല പ്രസിഡണ്ട്‌ ഗോവിന്ദൻ മാഷ് ആവശ്യപെട്ടു. ധർണ്ണയിൽ   മഹിളാ ഐക്യവേദി താലൂക് സെക്രട്ടറി ഗംഗ സുകുമാരൻ അധ്യക്ഷത വഹിച്ചു. AKMS ജില്ല സെക്രട്ടറി പ്രഭാകരൻ മുഖ്യ പ്രഭാഷണം  നടത്തി. താലൂക് ജനറൽ സെക്രട്ടറി മാരായ എൻ.ആർ വിനോദ്   സ്വാഗതവും, പ്രമോദ് വർണ്ണം നന്ദിയും പറഞ്ഞു

No comments