Breaking News

വെള്ളരിക്കുണ്ട് താലൂക്ക് തല സമാശ്വാസ സഹായ വിതരണം പനത്തടി സര്‍വീസ് സഹകരണ ബാങ്കില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു


രാജപുരം▪️ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ സഹകരണ വകുപ്പ് മുഖേന മാരക രോഗങ്ങള്‍ ബാധിച്ച സഹകരണ ബാങ്ക് മെമ്പര്‍മാര്‍ക്ക് നടപ്പിലാക്കിയ അംഗ സമാശ്വാസ നിധി പ്രകാരം പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ അനുവദിച്ചത് 67 അംഗങ്ങള്‍ക്കായി 14,65,000 രൂപയാണ്. സഹകരണ വകുപ്പ് വെള്ളരിക്കുണ്ട് താലൂക്ക് തല വിതരണ ഉദ്ഘാടനം പനത്തടി സര്‍വീസ് സഹകരണ ബാങ്ക് പൂടംകല്ലില്‍ വെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷമി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് അസിസ്റ്റന്റ് രജിസ്ട്രാര്‍ വി ടി തോമസ് സ്വാഗതവും പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു അദ്ധ്യക്ഷതയും വഹിച്ചു. ചടങ്ങിന്  സിനു കുര്യാക്കോസ് ആശംസയും ദീപുദാസ് നന്ദിയും പറഞ്ഞു.

No comments