ബിരിക്കുളം റബ്ബർ ഉത്പാദക സംഘത്തിൻ്റെ വരഞ്ഞൂരിലുള്ള റബ്ബർപാൽ സംസ്കരണ കേന്ദ്രം കാറ്റിലും മഴയിലും തകർന്നു
ബിരിക്കുളം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബിരിക്കുളം റബ്ബർ ഉത്പാദക സംഘത്തിൻ്റെ വരഞ്ഞൂരിലുള്ള റബ്ബർപാൽ സംസ്കരണ കേന്ദ്രം തകർന്നു. മേൽക്കൂരയ്ക്ക് മുകളിൽ മരം പൊട്ടിവീണാണ് മേൽക്കൂരയുടെ ഒരു വശം പൂർണ്ണമായും തകർന്നത്. ഉള്ളിലുണ്ടായ ഡിഷ്, കസേര,വീപ്പകൾ എന്നിവയ്ക്കും കേട് പാടുകൾ ഉണ്ടായി.
റബ്ബർ കർഷകരുടെ ബിരിക്കുളം പ്രദ്ദേശത്തിന് കീഴിലുള്ള ഏക റബ്ബർ സംസ്കരണ കേന്ദ്രമായ വരഞ്ഞൂർ ജി.പി.സി കേന്ദ്രത്തിനുണ്ടായ കേട് പാടുകൾ പരിഹരിച്ച് കർഷകരെ സഹായിക്കനാവശ്യമായ നഷ്ട പരിഹാരം ഉടനുണ്ടാകണമെന്ന് ബിരിക്കുളം ഉത്പാതക സംഘം അഭ്യർത്ഥിച്ചു.
No comments