സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും
സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കുമെന്ന് സൂചന. കൂടുതൽ ഇളവുകൾക്കും സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സംസ്ഥാനം മൈക്രോ കണ്ടെയ്‌ന്മെന്റ് മേഖലയായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വ്യാപനത്തോത് കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആകെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാനും ആലോചനയുണ്ട്.
ഉച്ചയ്ക്ക് 3.30നാണ് യോഗം. തദ്ദേശഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങളിൽ യോഗം തീരുമാനമെടുക്കും. കുറെ ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 11 ശതമാനത്തിന് മുകളിലെത്തിയിരുന്നു. ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണിൽ നൽകിയ ഇളവുകൾ ഇന്ന് അവസാനിക്കും. കൂടുതൽ ഇളവുകൾ നൽകുന്നതും ഇന്നത്തെ യോഗം ചർച്ച ചെയ്യും. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പുന:ക്രമീകരിക്കാനും സാധ്യതയുണ്ട്.
No comments