രാഷ്ട്രിയ സ്വാധീനത്തിന് വഴങ്ങി വാക്സിൻ നൽകുന്ന രീതി അവസാനിപ്പിക്കണം ; യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത്
നീലേശ്വരം:കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം മറികടന്ന് മുന്‍ഗണനക്രമം നോക്കാതെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി വാക്‌സിന്‍ നല്‍കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കില്‍ യുവമോര്‍ച്ചയുടെ സമര ചൂട് അധികാരികള്‍ അറിയേണ്ടിവരുമെന്ന് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്ത മത്ത് കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്‌സിന്‍ വിതരണം ചെയ്യുന്ന പല ഹോസ്പിറ്റലിലും കേന്ദ്ര നയം അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി മുന്‍ഗണന ക്രമം നോക്കാതെ വാക്‌സിന്‍ ലഭിക്കുന്നതായും, ഇത് മൂലം ഒരുപാട് അര്‍ഹരായ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും സാഗർ ചാത്തമത്ത് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടാം ഡോസ് വാക്‌സിന്‍ യഥാക്രമം കിട്ടാതെ ഒരുപാട് പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വേളയിലാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നത്, ഇത്തരം നടപടി ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമര പരുപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും സാഗർ ചാത്തമത്ത് പറഞ്ഞു
No comments