Breaking News

ബേഡകത്ത് ഭർത്താവ് ഭാര്യയെ വിറക് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി കൊല്ലപ്പെട്ടത് 23 കാരി സുമിത


ബേഡകം : ബേഡകം  കാഞ്ഞിരത്തിങ്കാൽ കൊറത്തിക്കുണ്ട് കോളനിയിൽ  ഭർത്താവ് ഭാര്യയെ വിറക് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി  .ഇന്നു പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത് .രാമചന്ദ്രൻ്റെ മകൻ അരുൺ കുമാറിൻ്റെ ഭാര്യ  23 കാരി സുമിതയാണ് മരിച്ചത്.അനിൽകുമാർ പോലീസ് പിടിയിലാണ്. മൃതദേഹം ബേഡകം താലൂക്കാസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം മുതൽ  കൊല നടന്ന വീട്ടിൽ വഴക്കായിരുന്നു.മദ്യപിച്ചെത്തിയ അനിൽകുമാർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു.സംഭവത്തെ കുറിച്ച് ബേഡകം പൊലീസ് അന്വേഷിക്കുന്നു

No comments