ജൂലൈ 21ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും കാലിക്കറ്റ് സർവകലാശാല മാറ്റി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 21നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. 21ാം തീയ്യതി ബലി പെരുന്നാൾ ആതിനാലാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2011 സ്‌കീം, 2012 മുതല്‍ പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ, എല്‍എല്‍.ബി (ഓണേഴ്‌സ്) ഏപ്രില്‍ 2020 റെഗുലര്‍, സപ്ലിമെൻററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28, 30 തീയതികളില്‍ നടക്കും.
2019 പ്രവേശനം റെഗുലര്‍, പ്രൈവറ്റ് രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ മാര്‍ച്ച് 2021 െറഗുലര്‍, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22, 23 തീയതികളില്‍ നടക്കും. 2016, 2017, 2018 പ്രവേശനം 2016 സിലബസ് രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ മാര്‍ച്ച് 2021 സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22നു നടക്കും.
No comments