Breaking News

ബിരിയാണി രുചിക്കൂട്ടിൽ കാരുണ്യം നിറച്ച് DYFI: ഇടത്തോട്, പള്ളത്തുമല യൂണിറ്റുകൾ സംയുക്തമായി ബിരിയാണി ഫെസ്റ്റ് നടത്തിയത് സജി ചികിത്സാ സഹായനിധിക്ക്

പരപ്പ: ജോലിക്കിടയിൽ തെങ്ങിൽ നിന്നും വീണു ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇടത്തോട് പയാളം സ്വദേശിയായ സജി എന്ന ചെത്തുതൊഴിലാളിയുടെ ചികിത്സാ സംബന്ധമായി കുടുംബത്തിന് താങ്ങാവുന്നതിലും കൂടുതൽ പണം ചിലവാകുകയും, ഉടൻ തന്നെ ശസ്ത്രക്രിയ അടക്കമുള്ള തുടർചികിത്സ  നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കുടുംബത്തിന് കൈത്താങ്ങേകാൻ  ഡിവൈഎഫ്ഐ തീരുമാനിക്കുന്നത്. ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്താൻ കുടുംബത്തിന് മറ്റുവഴികൾ ഇല്ലാത്തതിനാൽ ഉദാരമതികളുടെ സഹായം തേടുന്ന സാഹചര്യത്തിൽ

ചികിത്സാസഹായത്തിനുള്ള തുക സമാഹരിക്കുന്നതിനു വേണ്ടിയാണ് ഡി.വൈ.എഫ്.ഐ ഇടത്തോട്, പള്ളത്തുമല യൂണിറ്റുകൾ സംയുക്തമായി  ബിരിയാണി ഫെസ്റ്റ് നടത്തിയത്. സംഘാടകർ കണക്ക് കൂട്ടിയതിന് അപ്പുറത്തേക്ക്  ജനങ്ങൾ ബിരിയാണി ഫെസ്റ്റുമായി സഹകരിച്ചു. 2500ൽ അധികം ഓർഡറുകളാണ് ലഭിച്ചത്, കൃത്യസമയത്ത് തന്നെ അവയെല്ലാം വീടുകളിൽ എത്തിക്കാനും സംഘാടകർക്ക് സാധിച്ചു. ഒരുപറ്റം യുവാക്കളുടെ വിശ്രമമില്ലാത്ത പരിശ്രമവും സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തവും പാർട്ടി പ്രവർത്തകരുടെ പിന്തുണയും ബിരിയാണി ഫെസ്റ്റിനെ പൂർണ്ണ വിജയത്തിലെത്തിച്ചു.

സാധാരണ ബിരിയാണി ഫെസ്റ്റുകളിൽ കണ്ടെയ്നർ ബോക്സുകളിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞാണ് ബിരിയാണി വിതരണം ചെയ്ത് വരാറുള്ളതെങ്കിൽ  തികച്ചും പ്രകൃതി സൗഹാർദ്ദപരമായി വാഴയിലയിൽ പൊതിഞ്ഞാണ് ഇവിടെ ബിരിയാണി വിതരണം ചെയ്തത്.

കോവിഡ് പ്രതിരോധ വഴികളിൽ  ഇതിനോടകം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വച്ച ഡി.വൈ.എഫ്.ഐ ഇടത്തോട് യൂണിറ്റിന് എക്കാലത്തും അഭിമാനിക്കാവുന്ന  പ്രവർത്തനമായിരിക്കും ചികിത്സാ ധനസഹായത്തിനായുള്ള ഈ ബിരിയാണി ഫെസ്റ്റ്.


ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സജിൻരാജ് സി.പി.ഐ.എം ബളാൽ ലോക്കൽ കമ്മറ്റിയംഗം പി.കെ രാമചന്ദ്രന് ബിരിയാണി പൊതി കൈമാറിക്കൊണ്ട് ബിരിയാണി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ എടത്തോട് യൂണിറ്റ് സെക്രട്ടറി അഖിൽ കുമാർ സ്വാഗതം പറഞ്ഞു.

സി.പി.ഐ.എം ലോക്കൽ കമ്മറ്റിയംഗം സാബു കാക്കനാട്ട്, ഡി.വൈ.എഫ്.ഐ പള്ളത്തുമല യൂണിറ്റ് പ്രസിഡണ്ട് സുനിൽകുമാർ കെ.വി, ദാമോദരൻ കൊടക്കൽ, ജയേഷ് കൊടക്കൽ, പ്രശാന്ത് വയലിൽ, ബ്രാഞ്ച് സെക്രട്ടറി എ.മധു എന്നിവർ സംബന്ധിച്ചു.


പരപ്പ എരംകുന്നിലെ സജി എന്ന യുവാവിനെ  ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സി.പി.ഐ.എം ബളാൽ ലോക്കൽ കമ്മറ്റിയംഗം പ്രശാന്ത് വയലിൽ ചെയർമാനും എടത്തോട് ബ്രാഞ്ച് സെക്രട്ടറി എ മധു കൺവീനറായും ചികിത്സാ സഹായ കമ്മറ്റി പ്രവർത്തിച്ച് വരുന്നുണ്ട്.

സജിക്ക് ശസ്ത്രക്രിയ ഉടൻ നടത്തേണ്ടതിനാൽ സുമനസുകളുടെ അടിയന്തിര സഹായം അഭ്യർത്ഥിക്കുകയാണ് ചികിത്സാ സഹായ കമ്മറ്റി


സജി ചികിത്സാ സഹായ സമിതി ജോയിൻ്റ്  അക്കൗണ്ട് വിവരങ്ങൾ 


Canara Bank

Parappa Branch

A/C No:11000 3540290

IFSC: CNRB0014706


Google pay No. 9846641837

No comments