Breaking News

നീലേശ്വരം പള്ളിക്കരയില്‍ കാറില്‍ കടത്തുകയായിരുന്ന 90 ലിറ്റര്‍ പുതുച്ചേരി മദ്യവും 15.6 ലിറ്റര്‍ പുതുച്ചേരി ബിയറും പിടികൂടി


നീലേശ്വരം : നീലേശ്വരം പള്ളിക്കരയില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന  90 ലിറ്റര്‍ പുതുച്ചേരി മദ്യവും 15.6 ലിറ്റര്‍ പുതുച്ചേരി ബിയറും പിടികൂടി. കാസറഗോഡ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോട്ടിക്   സ്പെഷല്‍ സ്‌ക്വാഡ് പ്രിവന്റിവ് ഓഫീസര്‍ ബിജോയ് ഇ കെയും സംഘവും ചേര്‍ന്നാണ്  നീലേശ്വരം  പള്ളിക്കരയില്‍ നിന്നും  പൊയ്യക്കര പോകുന്ന റോഡില്‍ വച്ച് കെ എല്‍ 79 8898 നമ്പര്‍ മാരുതി ബ്രെസ്സ  കാറില്‍  കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. സംഭവത്തില്‍  മനുരാജ്   ,  സുമേഷ് എന്നിവരെ  അറസ്റ്റ് ചെയ്തു.സംഘത്തില്‍ സിഇഒമാരായ സാജന്‍ അപ്യാല്‍  അജീഷ് സി  നിഷാദ് പി  മോഹനകുമാര്‍ എല്‍ ശൈലേഷ് കുമാര്‍ പി ഡ്രൈവര്‍ ഡിജിത്ത് എന്നിവര്‍   ഉണ്ടായിരുന്നു.

No comments