Breaking News

പൊതുഗതാഗത മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യം: ബസ്സുടമകളുടെ ഉപവാസ സമരം നാളെ


കാഞ്ഞങ്ങാട്: പൊതുഗതാഗതം സംരക്ഷിക്കുക, കോവിഡ് കാലത്തെ റോഡ് ടാക്സ് ഒഴിവാക്കുക, പൊതുഗതാഗതത്തിനാവശ്യമായ ഡീസലിന് സബ്സിഡി നൽകുക, ചിലവിന് ആനുപാതികമായി വരുമാനം വർദ്ധിപ്പിക്കുക, നിലവിലുള്ള ബസ് പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നൽകുക, പലിശ രഹിത വായ്പ അനുവദിക്കുക,

പൊതുഗതാഗത സംരക്ഷണത്തിന് പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജൂലൈ 27 ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ബസുടമകൾ ഉപവാസ സമരം നടത്തുന്നത്. ഹോസ്ദുർഗ് താലൂക്ക്തല പരിപാടി ചെറുവത്തൂർ ബസ്റ്റാൻ്റ് പരിസരത്ത് നടക്കും.

No comments