Breaking News

കെ.എസ്.ടി.എ പ്രാദേശിക ധർണകൾ നടത്തി ചിറ്റാരിക്കാൽ ഉപജില്ലാ തല ഉദ്ഘാടനം ചായ്യോത്ത് നടന്നു



ചിറ്റാരിക്കൽ :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ )  ചിറ്റാരിക്കാൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 

ജൂലൈ 29 അധ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഉപജില്ലയിലെ 21 കേന്ദ്രങ്ങളിൽ പ്രാദേശിക ധർണകൾ സംഘടിപ്പിച്ചു . കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക ,കേരള സർക്കാരിൻ്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തി പകരുക , സ്ത്രി പക്ഷകേരളത്തിനായി അണിചേരുക ,വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം വർധിപ്പിക്കുക , പങ്കാളിത്ത പെൻഷൻപദ്ധതി  ഉപേക്ഷിക്കുക , പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ആരംഭിക്കുക ,ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക തുടങ്ങി മുപ്പത്തിരണ്ടോളം ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ടാണ് ധർണാ സമരം സംഘടിപ്പിച്ചത്. 

 ചിറ്റാരിക്കാൽ ഉപജില്ലാ തല ഉദ്ഘാടനം ചായ്യോത്ത് നടന്നു. ജില്ലാ വൈസ് പ്രസിഡൻറ് പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു .പി നാരായണൻ അധ്യക്ഷനായി .ടി  വിഷ്ണുനമ്പൂതിരി , എം ബിജു , സി പി സുരേഷ് ശ്രീനിവാസൻ എപി , കെ വി നാരായണൻ 

ദീപേഷ് കുമാർ , ബിന്ദു ടി ,പി വി സുകുമരൻ എന്നിവർ സംസാരിച്ചു. പരപ്പ , എടത്തോട് , ബി ആർ സി, ബിരിക്കുളം, കുമ്പളപ്പള്ളി ,കിഴ് മാല, കൂവാറ്റി ,കാട്ടിപ്പൊയിൽ 

കനകപ്പള്ളി ,,ബളാൽ , വരക്കാട് ,ചെന്നെടുക്കം ,കുന്നുംകൈ ,പെരുമ്പട്ട,  മൗക്കോട് , കടുമേനി, കമ്പല്ലൂർ ,തയ്യേനി, മാലോം ,പറമ്പ എന്നീ കേന്ദ്രങ്ങളിലാണ് ധർണ സംഘടിപ്പിച്ചത്.

പി ബാബുരാജ് , പി എം ശ്രീധരൻ , വി കെ റീന ,

പ്രമോദ് കുമാർ എം വി,  പി രവി ,കെ കെ നാരായണൻ , ഭാഗ്യേഷ് , പ്രസാദ് എംകെ ,ബിജു  എം എസ് , ബാബു കെ പി, അനിതകുമാരി അനിത പി ,പി പത്മനാഭൻ, ലതാ ബായ് , കെ പി അച്യുതൻ ,രാജമല്ലി വിനോദ് ദത്ത് , വസന്തകുമാർ എന്നിവർ ധർണ്ണ കൾക്ക് നേതൃത്വം നൽകി

No comments