Breaking News

അലിയാകാൻ നമ്പർ പ്ലേറ്റിൽ ഒരക്കം ലേശം മാറ്റി; പയ്യന്നൂർ കുഞ്ഞിമംഗലത്തെ അലിയ്ക്ക് പിഴ 13000 രൂപ




വണ്ടി വാങ്ങിയത് അലി, വണ്ടി ഓടിക്കുന്നത് അലി. എങ്കിൽ നമ്പർ പ്ളേറ്റിലും കൂടി അലി കടന്നുകൂടിയാൽ എന്തുസംഭവിക്കും? തന്റെ പേര് തന്നെ ലഭിക്കാൻ വണ്ടി നമ്പറിൽ ചെറുതായൊരു മാറ്റം വരുത്തിയ അലിക്ക് മോട്ടോർവാഹനവകുപ്പു ചുമത്തിയത് 13,000 രൂപ പിഴ!

പയ്യന്നൂർ കുഞ്ഞിമംഗലത്തെ എം.കെ. മുഹമ്മദലിയാണ് നമ്പർ പ്ളേറ്റിൽ സ്വന്തം പേരുമായി രൂപസാദൃശ്യമുള്ള നമ്പർ വരാനായി ഇത്തരത്തിൽ മാറ്റംവരുത്തിയതും, പിഴയായി ഇത്രയും വലിയ തുക ലഭിക്കാൻ ഇടവന്നതും.




കെഎൽ 13 എഎൽ 1888 എന്ന നമ്പർ ആണ് അലിയുടെ വണ്ടിയുടേത്. എഎല്ലിനൊപ്പം 1 ചേർത്ത് പേരിലെ അലി വരുംവിധം AL1 ചേർത്തുവയ്ക്കുകയായിരുന്നു. പയ്യന്നൂർ ജോയിന്‍റ് ആർ.ടി.ഒ ടി.പി.പ്രദീപ് കുമാറിന്‍റെ നിർദേശം അനുസരിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി. സുധീഷാണ് പിഴ ചുമത്തിയത്. വാഹനപരിശോധനയിലാണ് ഈ മാറ്റം ശ്രദ്ധയിൽ പെട്ടത്.

No comments