Breaking News

ന്യൂനപക്ഷ സ്കോളർഷിപ്പ് അട്ടിമറി: വെസ്റ്റ്എളേരി മുസ്ലീം യൂത്ത് കോഡിനേഷൻ കമ്മറ്റി പ്രതിഷേധ സംഗമം നടത്തി


കുന്നുംകൈ: ന്യൂനപക്ഷ സ്കോളർഷിപ്പ് കോടതി വിധിയുടെ മറവിൽ അട്ടിമറിച്ച സർക്കാറിനെതിരെ വെസ്റ്റ്എളേരി പഞ്ചായത്ത് മുസ്ലീം യൂത്ത് കോ.ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.


കാക്കടവിൽ നടത്തിയ പ്രതിഷേധ സംഗമം കെ.അഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു. സയ്യിദ് ഫസൽ തങ്ങൾ കുന്നുംകൈ  അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ് എഫ് മേഖല സിക്രട്ടറി ഹാരിസ് ദാരിമി, ശിഹാബ് കാക്കടവ്, ശുഹൈൽ പെരുമ്പട്ട, റാഹിൽ മൗക്കോട് , മുബശിർ മൗക്കോട് , സൈനുദ്ധീൻ കാക്കടവ് , പി .പി.സി അഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.

No comments