Breaking News

വൈ.എം.സി.എ ട്രെയിനിംഗ് ആൻഡ് ലീഡർഷിപ്പ്, ചിറ്റാരിക്കാൽ YMCA സഹകരണത്തോടെ നടത്തുന്ന ഓൺലൈൻ കർഷക സെമിനാർ നാളെ


ചിറ്റാരിക്കാൽ : വൈ എം സി എ ട്രയിനിംഗ് ആൻഡ് ലീഡർഷിപ്പ് കാസർഗോഡ് സബ്ബ് റീജിയണിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ വൈ എം സി എ യുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഓൺലൈൻ കർഷക സെമിനാർ നാളെ ആഗസ്റ്റ് ഒന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിമുതൽ സൂം ഓൺലൈൻ വഴി നടത്തപ്പെടും.  കേന്ദ്രസംസ്ഥാന സർക്കാരുകൾ കർഷകർക്ക് നൽക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും സബ്സിഡികളെയും കുറിച്ചും , അവ എങ്ങനെ അപേക്ഷിക്കാം എന്നതിനെകുറിച്ചും സാമൂഹ്യ പ്രവർത്തകൻ ടി.എം ജോസ് തയ്യിൽ  ക്ലാസ് നയിക്കും.  വൈ എം സി എ ദേശീയ ചെയർമാനും,ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായ റിട്ട. ജസ്റ്റിസ് ജെ ബി കോശി പരിപാടി ഉദ്ഘാടനം ചെയ്യും. തോമാപുരം ഫൊറോന വികാരി ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ, ടോംസൺ ടോം, മാനുവൽ കുറിച്ചിത്താനം , ഷിബു വലിയകാല, ഷിജിത്ത് തോമസ് കുഴുവേലിൽ എന്നിവർ  സംസാരിക്കും. സൂം പ്ലാറ്റ് ഫോം വഴി പൊതുജനങ്ങൾക്കും ഈ സെമിനാറിന്റെ ഗുണഭോക്താക്കൾ ആകാവുന്നതാണ്. ഇന്നത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പൊതു ചർച്ച നടത്തി ന്യൂനപക്ഷ കമ്മീഷനു മുൻപ്പിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതാണ്.

സൂം ലിങ്ക് https://us02web.zoom.us/j/81933495618?pwd=b0I2WjdCNm5Pb0g3ell6MEhFMGdHQT09

മീറ്റിംഗ് ഐഡി-81933495618

പാസ് വേർഡ് - 100

No comments