ഡോക്ടേഴ്സ് ഡേ: ഈസ്റ്റ്എളേരിയിലെ ഡോക്ടർമാരെ ആദരിച്ച് ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർനാഷണൽ
ചിറ്റാരിക്കാൽ : വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് സിക്സിന്റെ നേതൃത്വത്തിൽ ഈസ്റ്റ് എളേരി പ്രദേശത്ത് സേവനം ചെയുന്ന ഡോക്ടർമാരെ ആദരിച്ചു. ഈസ്റ്റ് എളേരി എഫ് എച്ച് സി യിലെ ഡോ സിദ്ധാർത്ഥ് ബാബു, സർക്കാർ ഹോമിയോ ആശുപത്രിയിൽ സേവനം ചെയ്തിരുന്ന ഡോ രാജേഷ് കുമാർ എന്നിവരെ വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ ജോർജുകുട്ടി കരിമഠം പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മെബർ അഡ്വ ജോസഫ് മുത്തോലിൽ, സനൽ മാമ്പളി, തങ്കച്ചൻ മാസ്റ്റർ , ഷിജിത്ത് കുഴുവേലിൽ എന്നിവർ ഡോക്ടേഴ്സ് ഡേ ദിനാചരണത്തിൽ ആശംകളർപ്പിച്ച് സംസാരിച്ചു.
No comments