Breaking News

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മഞ്ചേശ്വരത്ത് തീരദേശ സന്ദർശനം നടത്തി


കാസർകോട്: മഞ്ചേശ്വരം തുറമുഖം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എംഎൽഎ മാരായ എകെഎം അഷറഫ്, അഡ്വ.സി എച്ച്.കുഞ്ഞമ്പു, ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ ജോർജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞിമമ്മു പറവത്ത് തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന മുസോഡി കടപ്പുറം മന്ത്രി സന്ദർശിച്ചു.

കടൽത്തീരസംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. മഞ്ചേശ്വരം ഹാർബറിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ' വേഗത്തിൽ പൂർത്തിയാക്കും. മൽസ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

No comments